പാരിസ്:ലീഗ് 1 ഫുട്‌ബോളില്‍ പിഎസ്‌ജിയ്‌ക്ക് ജയം. പോയിന്‍റ് പട്ടികയില്‍ 12-ാം സ്ഥാനക്കാരായ ടുലൂസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഫ്രഞ്ച് വമ്പന്മാര്‍ തകര്‍ത്തത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പിഎസ്‌ജി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് പാര്‍ക്ക് ഡെസ് പ്രിന്‍സസ് മൈതാനത്തില്‍ വിജയക്കൊടി നാട്ടിയത്.
അഷ്‌റഫ് ഹക്കിമി, ലയണല്‍ മെസി എന്നിവരായിരുന്നു പിഎസ്‌ജിയുടെ ഗോള്‍ സ്കോറര്‍മാര്‍. ബ്രാങ്കോ വാന്‍ ഡെന്‍ ബൂമെനാണ് ടൂലസിനായി ഗോള്‍ നേടിയത്. ലീഗില്‍ 22 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിയ്‌ക്ക് 54 പോയിന്‍റായി.