ലണ്ടന്‍: ടെന്നീസ് കോര്‍ട്ടില്‍ എക്കാലത്തും വ്യത്യസ്‌ത ധ്രുവങ്ങളിലുള്ള താരങ്ങളാണ് നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെഡറർ, ആൻഡി മുറെ എന്നിവർ. എന്നാല്‍ ഇക്കൊല്ലത്തെ ലാവർ കപ്പില്‍ എല്ലാവരും തോളോട്‌തോള്‍ ചേര്‍ന്ന് കളിക്കാനിറങ്ങുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ലാവർ കപ്പിന്‍റെ അഞ്ചാം പതിപ്പില്‍ ടീം യൂറോപ്പിനായി നദാലിനും ഫെഡറര്‍ക്കും മുറെയ്‌ക്കുമൊപ്പം കളിക്കാനിറങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോക്കോ.
ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു; ലാവർ കപ്പില്‍ കളിക്കുമെന്ന് ജോക്കോ - Roger Federer
''എക്കാലത്തെയും വലിയ എതിരാളികളായ റാഫ, റോജർ, ആൻഡി എന്നിവരോടൊപ്പം ചേരുന്നത് ഗെയിമിന്‍റെ ചരിത്രത്തിലെ ഒരു സവിശേഷ നിമിഷമായിരിക്കും." ജോക്കോ.
"സാധാരണയായി എതിരാളികളാവുന്നവര്‍ക്കൊപ്പം ഒരു ടീം എന്ന നിലയില്‍ കളിക്കാൻ കഴിയുന്ന ഒരേയൊരു മത്സരമാണിത്, കൂടാതെ എന്‍റെ എക്കാലത്തെയും വലിയ എതിരാളികളായ റാഫ, റോജർ, ആൻഡി എന്നിവരോടൊപ്പം ചേരുന്നത് ഗെയിമിന്‍റെ ചരിത്രത്തിലെ ഒരു സവിശേഷ നിമിഷമായിരിക്കും." ജോക്കോ പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകളായി പുരുഷ ടെന്നീസ് അടക്കി വാഴുന്ന താരങ്ങളാണ് നദാൽ, ജോക്കോവിച്ച്, ഫെഡറർ, മുറെ എന്നിവർ. 66 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നാല് പേരും ചേര്‍ന്ന് പങ്കിട്ടിട്ടുള്ളത്. നേരത്തെ ഇവരില്‍ പലരും ഒന്നിച്ച് കളിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നാല് പേരും ഒന്നിച്ചിറങ്ങുന്നത്. ലണ്ടനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ യൂറോപ്പ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ടീമിനെയാണ് ഇവര്‍ നേരിടുക.