കാഡിസ് :ലാലിഗ ഫുട്‌ബോളില്‍ കാഡിസിനെ തകര്‍ത്ത് ബാഴ്‌സലോണ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ 13 പോയിന്‍റാണ് ക്ലബ്ബിനുള്ളത്. 4 കളിയില്‍ 12 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
കാഡിസിനെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. 55ാം മിനിട്ടില്‍ മധ്യനിരതാരം ഫ്രെങ്കി ഡിയോങ്ങാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. 66ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ കറ്റാലന്‍ പട ലീഡ് രണ്ടായി ഉയര്‍ത്തി.