കേരളം

kerala

ETV Bharat / sports

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് : കുതിപ്പ് തുടര്‍ന്ന് ലക്ഷ്യ സെന്‍, പ്രീ ക്വാര്‍ട്ടറില്‍ - ലൂയിസ് പെനാൽവര്‍

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം റൗണ്ടില്‍ സ്‌പാനിഷ്‌ താരത്തെ കീഴടക്കി ലക്ഷ്യ സെന്‍

Lakshya Sen  BWF World Championships  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷ്  ലക്ഷ്യ സെന്‍  ലൂയിസ് പെനാൽവര്‍  Luis Penalver
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷ് : കുതിപ്പ് തുടര്‍ന്ന് ലക്ഷ്യ സെന്‍, പ്രീ ക്വാര്‍ട്ടറില്‍

By

Published : Aug 24, 2022, 4:01 PM IST

Updated : Aug 24, 2022, 4:37 PM IST

ടോക്കിയോ :ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ ലക്ഷ്യ സെന്‍. പുരുഷ സിംഗിള്‍സ് വിഭാഗത്തിലെ രണ്ടാം റൗണ്ട് മത്സരത്തിൽ സ്‌പെയിനിന്‍റെ ലൂയിസ് പെനാൽവറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലക്ഷ്യ കീഴടക്കിയത്. 72 മിനിട്ട് നേരമാണ് മത്സരം നീണ്ടുനിന്നത്.

ആദ്യ സെറ്റില്‍ 3-4ന് പിന്നില്‍ നിന്ന ശേഷം 13-7 എന്ന നിലയിലേക്ക് ആറ് പോയിന്‍റ് ലീഡിലെത്താന്‍ എട്ടാം സീഡായ ലക്ഷ്യയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ തിരിച്ചടിച്ച സ്‌പാനിഷ്‌ താരം ലക്ഷ്യയ്‌ക്ക് വെല്ലുവിളിയായി. രണ്ടാം സെറ്റില്‍ ലൂയിസിന് കാര്യമായ അവസരം നല്‍കാതിരുന്നതോടെ മത്സരം ലക്ഷ്യയ്‌ക്കൊപ്പം നിന്നു. സ്‌കോര്‍: 21-17 21-10.

അതേസമയം ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഡെന്മാര്‍ക്കിന്‍റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ സോള്‍ബര്‍ഗ് വിറ്റിന്‍ഗസിനെയാണ് ലക്ഷ്യ സെന്‍ കീഴടക്കിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 20കാരനായ ലക്ഷ്യയുടെ വിജയം.

മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ലക്ഷ്യയ്‌ക്ക് വെല്ലുവിളിയാവാന്‍ 36കാരനായ ഡാനിഷ്‌ താരത്തിന് കഴിഞ്ഞില്ല. 35 മിനിട്ടുകള്‍ മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍: 21-12, 21-11.

Last Updated : Aug 24, 2022, 4:37 PM IST

ABOUT THE AUTHOR

...view details