കേരളം

kerala

ETV Bharat / sports

ലാലിഗ: ബെന്‍സമ പെനാല്‍റ്റി പാഴാക്കി, റയലിന് നാടകീയ സമനില; ബാഴ്‌സ ആദ്യ അഞ്ചില്‍ തിരിച്ചെത്തി - റയല്‍ മാഡ്രിഡ്-എല്‍ച്ചെ

അലാവസിനെതിരായ വിജയമാണ് കറ്റാലന്മാരെ ആദ്യ അഞ്ചിലെത്തിച്ചത്.

la liga  Real Madrid vs Elche  Barcelona vs Alaves  ബാഴ്‌സലോണ- അലാവസ്  റയല്‍ മാഡ്രിഡ്-എല്‍ച്ചെ  ലാ ലിഗ
ലാലിഗ: ബെന്‍സിമ പെനാല്‍റ്റി പാഴാക്കി, റയലിന് നാടകീയ സമനില; ബാഴ്‌സ ആദ്യ അഞ്ചില്‍ തിരിച്ചെത്തി

By

Published : Jan 24, 2022, 3:04 PM IST

മാഡ്രിഡ്:സ്‌പാനിഷ് ലാ ലിഗയുടെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. അലാവസിനെതിരായ വിജയമാണ് കറ്റാലന്മാരെ ആദ്യ അഞ്ചിലെത്തിച്ചത്.

എതിരില്ലാത്ത ഒരു ഗോളിനാണ് അലാവസിനെ ബാഴ്‌സ തോല്‍പ്പിച്ചത്. 87ാം മിനിറ്റില്‍ ഫ്രങ്കി ഡി യോങ്ങാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 76 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്താനും ബാഴ്‌സയ്‌ക്കായി.

21 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റാണ് ബാഴ്‌സയ്‌ക്കുള്ളത്. 22 മത്സരങ്ങളില്‍ 17 പോയിന്‍റുള്ള അലാവസ് 19ാം സ്ഥാനത്താണ്.

റയലിന് നാടകീയ സമനില

ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് എല്‍ച്ചെയ്‌ക്കെതിരെ സമനിലയില്‍ പരിഞ്ഞു. രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരുസംഘവും മത്സരം അവസാനിപ്പിച്ചത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം അധിക സമയത്താണ് റയല്‍ സമനില നേടിയത്.

42ാം മിനിട്ടില്‍ ലൂക്കാസ് ബോയെയിലൂടെയാണ് എല്‍ച്ചെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 76ാം മിനിട്ടില്‍ പെരെ മില്ല ലീഡ് വര്‍ധിപ്പിച്ചു. 82ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലൂക്കാ മോഡ്രിച്ചാണ് റയലിനായി ആദ്യ ഗോള്‍ മടക്കിയത്. തുടര്‍ന്ന് 92ാം മിനിട്ടില്‍ എഡെര്‍ മിലിറ്റോ സമനില ഗോളും കണ്ടെത്തി.

22 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റുള്ള റയല്‍ ലീഗില്‍ ഒന്നാമത് തുടരുകയാണ്. 15 വിജയങ്ങളും അഞ്ച് സമനിലയും രണ്ട് തോല്‍വികളുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. 22 മത്സരങ്ങളില്‍ 23 പോയിന്‍റുമായി എല്‍ച്ചെ 15ാം സ്ഥാനത്താണ്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം കരീം ബെന്‍സിമ പാഴാക്കിയത് റയലിന് തിരിച്ചടിയായി.

ABOUT THE AUTHOR

...view details