മാഡ്രിഡ്:സ്‌പാനിഷ് ലാ ലിഗ നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ 2-1 നായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. റോഡ്രിഗോ, ഫെഡറിക്കോ വാൽവെർഡെ എന്നിവര്‍ റയലിനായി ഗോള്‍ നേടിയപ്പോള്‍ മരിയോ ഹെര്‍മൊസോവാണ് ആതിഥേയര്‍ക്കായി ആശ്വാസഗോളടിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് റയല്‍ മാഡ്രിഡ് രണ്ട് ഗോളുകളും നേടിയത്. 18ാം മിനിട്ടില്‍ റോഡ്രിഗോയിലൂടെയാണ് സന്ദര്‍ശകര്‍ ആദ്യ ഗോള്‍ നേടിയത്. ചൗമേനിയുടെ പാസ് ഹാല്‍ഫ് വോളിയിലൂടെയാണ് റോഡ്രിഗോ വലയിലെത്തിച്ചത്.