മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ വലന്‍സിയയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് വിജയം. സ്വന്തം തട്ടകമായ സാന്‍റിയോഗോ ബെര്‍ണബ്യൂവില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ വലന്‍സിയയെ കീഴടക്കിയത്. വിജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള പോയിന്‍റ് വ്യത്യാസം അഞ്ചാക്കി കുറയ്‌ക്കാന്‍ റയലിന് കഴിഞ്ഞു.
മാര്‍കോ അസെന്‍സിയോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളുടേയും പിറവി. നായകന്‍ കരീം ബെന്‍സേമയാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.
52ാം മിനിട്ടില്‍ അസെന്‍സിയോയാണ് ആദ്യം ഗോളടിച്ചത്. തുടര്‍ന്ന് 54ാം മിനിട്ടില്‍ വിനീഷ്യസ് ഗോള്‍ പട്ടിക തികച്ചു. റയലിനായി വിനീഷ്യസിന്‍റെ 50ാം ഗോളാണിത്. 200 മത്സരങ്ങളില്‍ നിന്നാണ് 22കാരന്‍ ഇത്രയും ഗോളടിച്ചത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ബെന്‍സേമയെ 60ാം മിനിട്ടില്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി തിരിച്ച് വിളിച്ചിരുന്നു. താരത്തിന്‍റെ പരിക്ക് ഗൗരവമുള്ളതല്ലെന്ന് ആഞ്ചലോട്ടി പിന്നീട് പ്രതികരിച്ചു. 72ാം മിനിട്ടില്‍ പ്രതിരോധ താരം ഗബ്രിയേല്‍ പോളിസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് വലന്‍സിയ മത്സരം പൂര്‍ത്തിയാക്കിയത്.
വിനീഷ്യസിനെ ഫൗള്‍ ചെയ്‌തതിനാണ് പോളിസ്റ്റയ്‌ക്ക് റഫറി മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയത്. കളിയുടെ 70 ശതമാനവും പന്ത് കൈവശം വച്ച റയല്‍ ആധിപത്യം പുലര്‍ത്തി. ഓണ്‍ ടാര്‍ഗറ്റിലേക്ക് റയല്‍ ഏഴ് തവണ പന്തടിച്ചപ്പോള്‍ സന്ദര്‍ശകരുെട ഭാഗത്ത് നിന്നും ഒരു ഷോട്ടും ഉണ്ടായിരുന്നില്ല.
വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റയലിന് 19 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റായി. 14 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്‌ക്ക് 19 മത്സരങ്ങളില്‍ നിന്ന് 50 പോയിന്‍റാണുള്ളത്.
ALSO READ:മെസിക്ക് മുന്നിൽ മെസി മാത്രം; ഗോളടിയിൽ റൊണാൾഡോയുടെ ഒരു റെക്കോഡുകൂടി പഴങ്കഥയാക്കി മെസി