കേരളം

kerala

ETV Bharat / sports

La Liga to set up football academy 'കേരളവും അർഹിക്കുന്നുണ്ട് ഇതുപോലൊന്ന്, പക്ഷേ ആര് മുൻകൈയെടുക്കും എന്നതാണ് പ്രശ്‌നം'

La Liga to set up football academy in West Bengal കൊല്‍ക്കത്തയില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നതിനായി ലാ ലിഗ പ്രസിഡന്‍റ് ഹാവിയർ ടെബാസും (Javier Tebas) ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും (Mamata Banerjee) ധാരണ പത്രം ഒപ്പുവച്ചു.

La Liga to set up football academy in West Bengal  Spanish football league  Javier Tebas  Mamata Banerjee  Sourav Ganguly  V Abdurahiman  Ashique kuruniyan  ലാ ലിഗ  മമത ബാനര്‍ജി  സ്‌പാനിഷ് ലീഗ്  Spanish football league  ഹാവിയർ ടെബാസ്  വി അബ്‌ദുറഹ്‌മാന്‍  ആഷിഖ് കുരുണിയന്‍
La Liga to set up football academy in West Bengal

By ETV Bharat Kerala Team

Published : Sep 16, 2023, 2:52 PM IST

ഹൈദരാബാദ്:ഇന്ത്യയില്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റി വരച്ചത് 1983-ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ ലോകപ്പ് വിജയമാണ്. ഇതിന് ശേഷം ക്രിക്കറ്റ് ആരാധകരുടെ നാടായാണ് ഇന്ത്യ അറിയപ്പെടുന്നത്. പശ്ചിമ ബംഗാള്‍, കേരളം, ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഫുട്‌ബോളിനും വേരുറപ്പുണ്ട്. നിലവില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ അടക്കം പുരോഗതിയുടെ പാതയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍.

അടുത്തിടെയാണ് ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ച് ഇന്‍റര്‍ കോണ്ടിനല്‍ കപ്പും ഇതിന് പിന്നാലെ സാഫ് ചാമ്പ്യന്‍ഷിപ്പും ഇന്ത്യ ഉയര്‍ത്തിയത്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ഫുട്‌ബോളിന്‍റെ വളര്‍ച്ചയ്‌ക്ക് ഈ വിജയങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതൊന്നുമാകില്ലെന്നുറപ്പ്. ഇപ്പോഴിതാ സ്‌പാനിഷ് ലീഗ് (ലാ ലിഗ) കൊൽക്കത്തയിൽ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ് (Spanish football league La Liga to set up an academy in West Bengal).

സ്‌പെയിന്‍ സന്ദര്‍ശനത്തിനിടെ മാഡ്രിഡിൽ വച്ച് ലാ ലിഗ പ്രസിഡന്‍റ് ഹാവിയർ ടെബാസുമായി (Javier Tebas) കൂടിക്കാഴ്‌ച നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ച് കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly), കൊൽക്കത്ത ഫുട്ബോൾ ഭീമന്മാരായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ്‌ എന്നീ ക്ലബുകളുടെ മുതിർന്ന ഉദ്യോഗസ്ഥരും മമതയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.

സംസ്ഥാനത്ത് നിന്നുള്ള പരിശീലകര്‍ക്കും കളിക്കാര്‍ക്കും ലാ ലിഗയില്‍ നിന്നുള്ള വിദഗ്‌ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതിനാണ് കരാര്‍. ബംഗാളിലെ വിവിധ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് കൂടെ ഗുണം ലഭിക്കുന്ന രീതിയിലുള്ള കരാറാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ടീമുകളുടേതായി വിവിധ അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളം അർഹിക്കുന്നുണ്ട് ഇതുപോലൊന്ന്: ഇതാദ്യമായാണ് ലോക ഫുട്‌ബോളില്‍ തന്നെ വമ്പന്‍ പേരുകാരായ ലാ ലിഗ രാജ്യത്ത് ഒരു അക്കാദമി തുടങ്ങുന്നത്. സംസ്ഥാനത്തെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള ഒരു മികച്ച ചുവടുവയ്പ് തന്നെയാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സത്യത്തില്‍ ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന കേരളവും ഇത്തരം അക്കാദമികള്‍ അര്‍ഹിക്കുന്നുണ്ട്.

ഫുട്‌ബോൾ ലോകകപ്പ് മാത്രമല്ല, ലോകത്ത് എവിടെ ഫുട്‌ബോൾ മത്സരമുണ്ടെങ്കിലും ഉറക്കമിളച്ച് കളി കാണുകയും ലോകത്തെമ്പാടുമുള്ള ഫുട്‌ബോൾ താരങ്ങളെ ആരാധിക്കുകയും ചെയ്യുന്ന കേരളത്തിന്‍റെ ഗ്രാമീണ മേഖലകളില്‍ നിരവധി മികച്ച താരങ്ങളുണ്ട്. പക്ഷേ അവരെ ദേശീയ -അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ സംവിധാനങ്ങൾ കേരളത്തിലില്ല എന്നതാണ് വസ്‌തുത. ഇന്ത്യൻ സൂപ്പർ ലീഗ് വന്ന ശേഷം ഇന്ത്യൻ ഫുട്‌ബോളിനുണ്ടായ മാറ്റവും മുന്നറ്റവും താരങ്ങളുടെ നിലവാരത്തിലുണ്ടായ ഉയർച്ചയുമൊക്കെ ആലോചിച്ചാല്‍ തന്നെ അത് കൃത്യമായി മനസിലാകും.

അടുത്തിടെ അര്‍ജന്‍റൈന്‍ ടീമിന് ആതിഥേയത്വം വഹിക്കാമെന്ന സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍റെ (V Abdurahiman) വാക്കുകളുടെ ചുവടുപറ്റി സംസ്ഥാനത്തെ ഫുട്‌ബോൾ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയിലേക്ക് വന്നിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളര്‍ ആഷിഖ് കുരുണിയന്‍റെ (Ashique kuruniyan) വാക്കുകളായിരുന്നു ഇതിന് തുടക്കമിട്ടത്. അര്‍ജന്‍റൈന്‍ ടീമിനെ കളിപ്പിക്കുന്നതിനായി കോടികൾ ചിലവാക്കുന്നതിന് പകരം നാട്ടിലെ കളിക്കാര്‍ക്കായി പരിശീലന ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നായിരുന്നു ആഷിഖിന്‍റെ വാക്കുകള്‍.

ഇതില്‍ രാഷ്‌ട്രീയം കലര്‍ത്തി ഒരു വിഭാഗം രംഗത്ത് എത്തിയതോടെ കായിക മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനത്ത് 2016-ന് ശേഷം 2000 കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കായിക മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കായിക വകുപ്പ് പിന്നോട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയും ചെയ്‌തു.

ബംഗാള്‍ ഒരുക്കിയ മാതൃക കേരളത്തിനും പിൻതുടരാവുന്നതാണ്. നിലവില്‍ വിദേശ മാതൃകകളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് വികസനം നടക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പഠനങ്ങള്‍ക്കും മറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനും വിവിധ വകുപ്പ് മന്ത്രിമാരും നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്‌തു. ഫുട്‌ബോളിന്‍റെ കാര്യത്തില്‍ അതുണ്ടാകുമോ എന്ന് കണ്ടറിയണം.

ABOUT THE AUTHOR

...view details