കേരളം

kerala

ETV Bharat / sports

ഇടപെട്ട് മാക്രോണും ഖത്തർ അമീറും; എംബാപ്പെ പിഎസ്‌ജിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട് - emmanuel macron

പുതിയ നിബന്ധനകളോടെ താരം പിഎസ്‌ജിയില്‍ തന്നെ തുടരുമെന്നാണ് ആർഎംസി സ്‌പോർട് ജേണലിസ്റ്റ് ഡാനിയൽ റിയോലോ റിപ്പോർട്ട് ചെയ്യുന്നത്.

കിലിയന്‍ എംബാപ്പെ പിഎസ്‌ജിക്കൊപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്  കിലിയന്‍ എംബാപ്പെ  Kylian Mbappe could extend Paris Saint-Germain deal  Kylian Mbappe  Paris Saint-Germain  emmanuel macron  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍
ഇടപെട്ട് മാക്രോണും ഖത്തർ അമീറും; എംബാപ്പെ പിഎസ്‌ജിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

By

Published : Apr 5, 2022, 9:15 PM IST

പാരീസ്: സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പിഎസ്‌ജിക്കൊപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്. ക്ലബുമായുള്ള താരത്തിന്‍റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെ ഫ്രീ ട്രാൻസ്ഫറിൽ താരം റയൽ മാഡ്രിഡിലേക്ക് ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതിയ നിബന്ധനകളോടെ താരം പിഎസ്‌ജിയില്‍ തന്നെ തുടരുമെന്നാണ് ആർഎംസി സ്‌പോർട് ജേണലിസ്റ്റ് ഡാനിയൽ റിയോലോ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം തന്നെയുണ്ടാവുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഖത്തർ അമീറും താരവുമായുള്ള സന്ധി സംഭാഷണത്തില്‍ ഇടപെട്ടതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

also read:ക്രിസ്റ്റ്യാനോ ആയി ഉണർന്നാൽ തലച്ചോർ സ്‌കാന്‍ ചെയ്യും: വിരാട് കോലി

അതേസമയം സീസണില്‍ അവിശ്വസനീയമായ കുതിപ്പ് തുടരുന്ന എംബാപ്പെയ്‌ക്കായുള്ള ശ്രമങ്ങള്‍ റയല്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. താരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞ സമ്മറിന്‍റെ തുടക്കത്തില്‍ തന്നെ സ്‌പാനിഷ്‌ ക്ലബ് നീക്കങ്ങളാരംഭിച്ചിരുന്നു. ഫ്രഞ്ച് ലീഗില്‍ ഇതേവരെ 27 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 13 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details