മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ വനിത ഡബിൾസ് കിരീടത്തിൽ മുത്തമിട്ട് ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറ ക്രെസിക്കോവ- കാതറീന സിനിയക്കോവ സഖ്യം. ഫൈനലിൽ കസാഖിസ്ഥാന്‍റെ അന്ന ഡാനിലിയാന- ബ്രസീലിന്‍റെ ബീട്രിസ് ഹദ്ദാദാ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ചെക്ക് സഖ്യം കീഴടക്കിയത്. സ്കോർ: 6-7, 6-4, 6-4.
ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നഷ്‌ടപ്പെട്ട ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് ചെക്ക് സഖ്യം കിരീടം സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച് എതിരാളികളെ നഷ്‌പ്രഭമാക്കിക്കൊണ്ടാണ് ഇരുവരും കിരീട നേട്ടം കുറിച്ചത്.