കേരളം

kerala

ETV Bharat / sports

കൊറിയൻ ഓപ്പണ്‍ | സാത്വിക്‌ സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ - സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍

മൂന്നാം സീഡായ ഇന്ത്യന്‍ സഖ്യം ഹോം ടീമായ തേ യാങ് ഷിൻ-വാങ് ചാൻ ജോഡിയെയാണ് പരാജയപ്പെടുത്തിയത്

Korea Open  Satwiksairaj Rankireddy-Chirag Shetty  Satwiksairaj Rankireddy-Chirag Shetty enter men s doubles R2 in Korea Open  കൊറിയൻ ഓപ്പണ്‍  സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍  സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി
കൊറിയൻ ഓപ്പണ്‍: സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍

By

Published : Apr 6, 2022, 4:08 PM IST

സുഞ്ചിയോൺ : കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിക്ക് മികച്ച വിജയം. സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ കടന്നത്.

മൂന്നാം സീഡായ ഇന്ത്യന്‍ സഖ്യം ഹോം ടീമായ തേ യാങ് ഷിൻ-വാങ് ചാൻ ജോഡിയെയാണ് പരാജയപ്പെടുത്തിയത്. 36 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാത്വിക്‌ സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്‍റെ ജയം. സ്‌കോര്‍: 21-16, 21-15.

also read:മാക്‌സ്‌വെല്‍ വരുമോ ?; അതിലൊരു തീരുമാനമായെന്ന് മൈക്ക് ഹെസൻ

നേരത്തെ ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ചാമ്പ്യൻഷിപ്പിന്‍റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു അമേരിക്കയുടെ ലോറൻ ലാമിനെ 21-15, 21-14 എന്ന സ്‌കോറിനാണ് തോൽപിച്ചത്. ശ്രീകാന്ത് മലേഷ്യയുടെ ഡാരൻ ലിയെ 22-20, 21-11 എന്ന സ്‌കോറിനാണ് മറികടന്നത്.

ABOUT THE AUTHOR

...view details