സുഞ്ചിയോൺ : കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് കിരീടപ്പോരാട്ടത്തില്‍ വമ്പന്‍ അട്ടിമറി. ലോക എട്ടാം നമ്പര്‍ താരമായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ കീഴടക്കിയ ചൈനയുടെ വെങ് ഹോങ് യാങ്ങിന് കിരീടം. ലോക റാങ്കിങ്ങില്‍ 156ാം സ്ഥാനത്തുള്ള താരമാണ് വെങ് ഹോങ് യാങ്.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തിനെതിരെ ജോനാഥൻ ക്രിസ്റ്റിയുടെ കീഴടങ്ങല്‍. ആദ്യ സെറ്റ് നഷ്‌ടമായതിന് പിന്നാലെയാണ് വെങ് ഹോങ് യാങ് പൊരുതിക്കയറിയത്. സ്‌കോര്‍: 12-21, 21-19, 21-15.