ലിവര്‍പ്പൂള്‍: ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. 2024 വരെയുണ്ടായിരുന്ന കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് ക്ലോപ്പ് നീട്ടിയത്. സഹപരിശീലകരായ പെപിന്‍ ലൈൻഡേഴ്‌സും, പീറ്റർ ക്രവീറ്റ്സും ക്ലോപ്പിനൊപ്പം 2026 വരെ കരാർ പുതുക്കിയിട്ടുണ്ട്.
2015-ലാണ് 54 കാരനായ ക്ലോപ്പ് ലിവര്‍പൂളിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന് കീഴിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോക കപ്പ്, ഇഎഫ്എൽ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ലിവർപൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലും മികച്ച പ്രകടനമാണ് ക്ലോപ്പിന്‍റെ ചെമ്പട മൈതാനങ്ങളില്‍ കാഴ്‌ചവെയ്‌ക്കുന്നത്.