കേരളം

kerala

ETV Bharat / sports

സന്തോഷ് ട്രോഫി : ഗുജറാത്തിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയില്‍ മണിപ്പൂര്‍ ഒന്നാമത് - gujarath

ഗുജറാത്തിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ നേടിയാണ് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തിയത്

Kl-mpm-manipur  santhosh trophy  gujarath  manipur
സന്തോഷ് ട്രോഫി

By

Published : Apr 22, 2022, 10:20 AM IST

മലപ്പുറം :സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ഥ് സുരേഷ് നായര്‍ നേടിയ സെല്‍ഫ് ഗോളും മണിപ്പൂരിന്റെ ഗോള്‍ പട്ടികയിലുണ്ട്.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ആദ്യ ഇലവനില്‍ മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്. രണ്ടാം മിനിട്ടില്‍ മണിപ്പൂരിന്റെ ആക്രമണത്തോട് കൂടിയാരംഭിച്ച മത്സരത്തില്‍ പതിനാലാം മിനിട്ടില്‍ ഗുജറാത്തിന് ഗോളവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബ്രജേഷ്‌കുമാര്‍ യാദവ് ഉയര്‍ത്തി നല്‍കിയ പാസ് ജയ്‌കനാനിക്ക് ലഭിച്ചു.

ബോളുമായി മുന്നേറിയ ജയ്‌കനായി ഗോളികീപ്പറെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. പത്തൊന്‍പതാം മിനിട്ടില്‍ മണിപ്പൂരിന് അവസരം ലഭിച്ചു. ഗുജറാത്ത് പ്രതിരോധ താരം മുഹമ്മദ് സാഗറലി വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം ങുല്‍ഗൗലാല്‍ സിങ്‌സിട് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്‌മല്‍ തട്ടിമാറ്റി.

Read Also സന്തോഷ് ട്രോഫി: ഒഡീഷയ്ക്ക് മുന്നിൽ മണിപ്പൂരിന് കാലിടറി

ആദ്യ പകുതിയുടെ അധികസമയത്ത് മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ബോള്‍ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന മണിപ്പൂര്‍ നാല്‍പ്പത്തിയേഴാം മിനുട്ടില്‍ ലീഡ് എടുത്തു. നഗരിയബം ജെനിഷ് സിങ് നല്‍കിയ പാസില്‍ മധ്യനിര താരം സുധിര്‍ ലൈതോന്‍ജം ക്രോസ് ലക്ഷ്യമിട്ട് നല്‍കിയ ബോള്‍ സെക്കന്റ് പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ന്നിറങ്ങി. അറുപത്തിയേഴാം മിനിട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ബോക്‌സിന് പുറത്തുനിന്ന് അകത്തേക്ക് സോമിഷോന്‍ ഹെഡ് ചെയ്‌തു നല്‍കിയ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ഥ് സുരേഷ് നായര്‍ സെല്‍ഫ് ഗോള്‍ വഴങ്ങുകയായിരുന്നു. എഴുപത്തിയൊന്നാം മിനിട്ടില്‍ ഗുജറാത്തിന് അവസരം ലഭിച്ചു. വലതുവിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. എന്നാല്‍ മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടി അകറ്റിയതില്‍ നിന്ന് ലഭിച്ച അവസരം സ്‌ട്രൈക്കര്‍ നഷ്‌ടപ്പെടുത്തി.

ABOUT THE AUTHOR

...view details