ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയെ നേരിടാനൊരുങ്ങുന്ന ഫ്രാന്‍സിന് ആശങ്കയായി പനി ബാധ. നിലവില്‍ പനി ബാധിച്ച വിങ്ങര്‍ കിങ്സ്ലി കോമാന്‍ ഫൈനല്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. അസുഖ ബാധിതനായ താരം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ല.
ഫ്രഞ്ച് ടീമില്‍ പനി ബാധിക്കുന്ന മൂന്നാമത്തെ താരമാണ് കോമാന്‍. നേരത്തേ മധ്യനിരതാരം അഡ്രിയന്‍ റാബിയോട്ട്, പ്രതിരോധനിരതാരം ദയോട്ട് ഉപമെക്കാനോ എന്നിവര്‍ക്കും അസുഖം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഇരുവരും കളിച്ചിരുന്നില്ല.