ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന് വിജയത്തുടക്കം. പുരുഷ സിംഗിള്‍സ് മത്സരത്തില്‍ ഡെന്മാർക്കിന്‍റെ മാഡ്‌സ് ക്രിസ്റ്റഫേഴ്‌സനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. 32 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം പിടിച്ചത്.
സ്വിസ് ഓപ്പൺ: ശ്രീകാന്തിന് വിജയത്തുടക്കം, മാളവികയ്‌ക്ക് തോല്‍വി - കിഡംബി ശ്രീകാന്ത്
പുരുഷ സിംഗിള്‍സ് മത്സരത്തില്‍ ഡെന്മാർക്കിന്‍റെ മാഡ്‌സ് ക്രിസ്റ്റഫേഴ്‌സനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്.

സ്വിസ് ഓപ്പൺ: ശ്രീകാന്തിന് വിജയത്തുടക്കം, മാളവികയ്‌ക്ക് തോല്‍വി
സ്‌കോര്‍: 21-16, 21-17.വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍ ശ്രീകാന്തിനായി. ബേസലിലെ സെന്‍റ് ജേക്കബ്ഷാലെയിൽ കോർട്ട് 1ലാണ് മത്സരം നടന്നത്.
മാളവിക ബൻസോദിന് തോല്‍വി:വനിതകളുടെ സിംഗിള്‍സ് വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം മാളവിക ബൻസോദ് പരാജയപ്പെട്ടു. ഫ്രാൻസിന്‍റെ ക്വി ഷൂഫെയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 21-16, 21-17 എന്ന സ്‌കോറിനാണ് മാളവികയുടെ തോല്‍വി.