ഗുവാഹത്തി:ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഗുവാഹത്തിയില്‍ പുരോഗമിക്കുന്നു. രണ്ടാം ദിവസമായ ഇന്ന് കബഡി, വോളിബോൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിങ് മത്സരങ്ങൾ നടക്കും. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവലും ചേർന്ന് വെള്ളിയാഴ്ച്ചയാണ് ഗെയിംസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത് . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കലാരൂപങ്ങൾ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വേദിയില്‍ എത്തി. ഇരുപതിനായിരത്തോളം പേരാണ് പരിപാടി കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്; രണ്ടാം ദിവസം ആറിനങ്ങളില്‍ മത്സരം - ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വാർത്ത
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവലും ചേർന്ന് ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
ഖേലോ ഇന്ത്യ
വെള്ളിയാഴ്ച്ച പ്രധാനമായും കബഡി, ആർച്ചറി, ടേബിൾ ടെന്നീസ്, ജിംനാസ്‌റ്റിക്‌സ്, വോളിബോൾ ഇനങ്ങളിലാണ് മത്സരം നടന്നത്. ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ ത്രിപുര സ്വർണം സ്വന്തമാക്കി. അണ്ടർ 17 വിഭാഗത്തില്‍ അഗർത്തലയില്‍ നിന്നുള്ള പ്രിയങ്ക ദാസ് ഗുപ്‌തയാണ് സ്വർണമെഡല്‍ സ്വന്തമാക്കിയത്. 12 ദിവസങ്ങളിലായി നടക്കുന്ന ഗെയിംസ് ജനുവരി 22-ന് സമാപിക്കും.