ന്യൂഡൽഹി: പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ഇനി മുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പരസ്കാരം എന്ന പേരിൽ അറിയപ്പെടും. ജനങ്ങളുടെ വികാരം മാനിച്ചാണ് പേരിൽ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല; പേര് മാറ്റി മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌നയായി - Khel Ratna Award called Major Dhyan Chand Khel Ratna
ജനങ്ങളുടെ വികാരം മാനിച്ചാണ് പേരിൽ മാറ്റം വരുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു,
പേര് മാറ്റി ഖേൽ രത്ന; ഇനി മുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന എന്നറിയപ്പെടും
'ഖേൽ രത്ന പുരസ്‌കാരം പേര് മാറ്റി ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേരിലാക്കണമെന്ന നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട്. അഭിപ്രായം രേഖപ്പെടുത്തിയതിൽ ഞാൻ ജനങ്ങളോട് നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച് രാജീവ് ഗാന്ധി ഖേൽ രത്ന ഇനിമുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന എന്ന് അറിയപ്പെടും.. ജയ്‌ഹിന്ദ്', മോദി ട്വിറ്ററിൽ കുറിച്ചു.
ALSO READ:ശരിക്കും ചക്‌ദേ ഇന്ത്യ, തോല്‍വിയിലും അഭിമാനത്തോടെ വനിത ഹോക്കി ടീം
Last Updated : Aug 6, 2021, 1:16 PM IST