തിരുവനന്തപുരം:സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്‍റെ വിവധ പദ്ധതികള്‍ക്കായി ബജറ്റില്‍ 1375.75 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിയമസഭയില്‍. ഇതിന്‍റെ ഭാഗമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 35.90 കോടി രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്‍റെയും, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരിന്‍റെയും നവീകരണത്തിനായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കായിക യുവജനകാര്യവകുപ്പിന് 135.75 കോടി - കേരള ബജറ്റ് ലൈവ്
ടൂറിസം മേഖലയില്‍ ഉള്‍പ്പടെ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 12 കോടി രൂപയും നീക്കിവച്ചു.
budget
തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച കായിക വിഭാഗത്തിന്‍റെ ഹോസ്റ്റല്‍, മെസ് എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 3.60 കോടി രൂപയും അനുവദിച്ചു. ടൂറിസം മേഖലയില്‍ ഉള്‍പ്പടെ വലിയ സ്വാധീനം ചെലുത്തുന്ന ചാമ്പ്യന്‍സി ലീഗ് ബോട്ട് റെയ്‌സിനായി 12 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് 18.95 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Last Updated : Feb 3, 2023, 1:15 PM IST