പനാജി : ഐഎസ്‌എല്‍ ഫുട്‌ബോള്‍ കിരീടത്തിന് നാളെ പുതിയ അവകാശി പിറക്കും. കലാശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയുമാണ് ഏറ്റുമുട്ടുക.രാത്രി 7.30ന് ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഫൈനലുമാണിത്. നേരത്തെ 2014, 2016 വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയിരുന്നുവെങ്കിലും എടികെ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങി.
ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. പെരേര ഡയസ്, ആല്‍വാരൊ വാസ്ക്വസ്, മാർകോ ലെസ്കോവിച്ച്, റൂയ്‌വഹോർമിപാം, സഹൽ അബ്‌ദുൾ സമദ്, എന്നിവരോടൊപ്പം ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലും മിന്നിയാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടുക ഹൈദരാബാദിന് എളുപ്പമാവില്ല.