ഗോവ :ഇന്ന് നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. 31 പോയിന്‍റുള്ള മുംബൈ നാലാം സ്ഥാനത്തുള്ളപ്പോള്‍ 30 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ഇതോടെ ജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാം.
അതുകൊണ്ട് തന്നെ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. ജംഷഡ്‌പൂർ എഫ്‌സിയും, ഹൈദരാബാദ് എഫ്‌സിയും ഇതിനോടകം പ്ലേ ഓഫിലേക്ക് യോഗ്യത നേടി. എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളാണ് അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി പോരാടുന്നത്.
ALSO READ:ഐഎസ്‌എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ജീവന്‍ മരണപ്പോരാട്ടം; നാളെ മുംബൈയ്‌ക്കെതിരെ
പ്ലേ ഓഫ് ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ സാധ്യതകൾ
- മുംബൈ, ഗോവ ടീമുകൾക്കെതിരെ ജയം നേടിയിൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കും.
- ഇന്ന് മുംബൈ സിറ്റിക്കെതിരെ തോറ്റാൽ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്താവും. മുംബൈ സിറ്റി ജയിച്ചാൽ ലീഗിൽ മൂന്നാമതുള്ള എടികെ മോഹൻ ബഗാന്‍ സെമി ഉറപ്പിക്കും.
- ഇന്നത്തെ മത്സരം സമനില ആയാലും എടികെ മോഹൻ ബഗാൻ സെമി ഉറപ്പിക്കും. ഇന്നത്തെ മത്സരം സമനില ആയാൽ മുംബൈ സിറ്റി എഫ്‌സിയുടെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെയും സെമി എത്താനുള്ള പോരാട്ടം അവസാന റൗണ്ടിലേക്ക് നീങ്ങും.
- കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയിച്ചാൽ മൂന്ന് ടീമുകൾക്കും സെമി ഉറപ്പിക്കാനായി അടുത്ത മത്സരം വരെ കാത്തിരിക്കേണ്ടി വരും.