ഫത്തോഡ :ഐഎസ്‌എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. 69ാം മിനിട്ടില്‍ മലയാളി താരം രാഹുല്‍ കെപിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ജീക്‌സണ്‍ സിങാണ് ഗോളിന് വഴിയൊരുക്കിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിയുടെ തുടക്കത്തില്‍ ഹൈദരാബാദ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷകനായി. തുടര്‍ന്നാണ് രാഹുലിന്‍റെ ഗോള്‍ നേട്ടം. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു.
14ാം മിനിട്ടില്‍ ഹര്‍മന്‍ജോത് ഖബ്ര ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മുതലാക്കാന്‍ യോര്‍ഗെ ഡയസിന് സാധിച്ചില്ല. 23ാം മിനിട്ടില്‍ വാസ്‌ക്വസിന് പുടിയ മികച്ചൊരു ത്രൂ ബോള്‍ നല്‍കിയെങ്കിലും ആകാശ് മിശ്ര രക്ഷപ്പെടുത്തി. 39ാം മിനിട്ടില്‍ ആല്‍വാരോ വാസ്ക്വസിന്‍റെ തകര്‍പ്പന്‍ ഷോട്ട് ബാറിലിടിച്ച് മടങ്ങിയത് കേരളത്തിന് നിരാശയായി.
എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഫ്രീ കിക്കില്‍ നിന്നുള്ള ജാവിയര്‍ സിവെറിയോയുടെ ഗോളെന്നുറച്ച ഹെഡര്‍ തടഞ്ഞിട്ട് ഗോള്‍ കീപ്പര്‍ ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷകനായി. ആദ്യ പകുതിയുടെ 66 ശതമാനവും ബ്ലാസ്‌റ്റേഴ്‌സാണ് മത്സരം നിയന്ത്രിച്ചത്. ആറ് ഗോള്‍ ശ്രമങ്ങള്‍ മഞ്ഞപ്പടയുടെ ഭാഗത്തുനിന്നുണ്ടായി.