കേരളം

kerala

ETV Bharat / sports

ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയും മരിയാനയും വിവാഹിതരായി - ISL

വിവാഹിതനായ നായകന്‍ അഡ്രിയാന്‍ ലൂണയ്‌ക്കും മരിയാനയ്‌ക്കും ആശംസകള്‍ നേര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്

kerala blasters captain adrian luna married mariana  kerala blasters  adrian luna  അഡ്രിയാന്‍ ലൂണയും മരിയാനയും വിവാഹിതരായി  അഡ്രിയാന്‍ ലൂണ  കേരള ബ്ലാസ്‌റ്റേഴ്‌സ്  ISL  ഐഎസ്‌എല്‍
ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയും മരിയാനയും വിവാഹിതരായി

By

Published : Aug 2, 2022, 4:45 PM IST

മോണ്ടെവീഡിയോ : ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി. ദീര്‍ഘ നാളായി സുഹൃത്തായിരുന്ന മരിയാനയെയാണ് ലൂണ ജീവിത സഖിയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ലൂണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

താരത്തിന് ആശംസകള്‍ നേര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സും ആരാധകരും രംഗത്തെത്തി. ‘മജീഷ്യൻ ഇൻ ചീഫ്’ ലൂണയ്ക്കും മരിയാനയ്ക്കും ജീവിതമാകെ സന്തോഷമുണ്ടാകട്ടെയെന്ന് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തു. 30കാരനായ ലൂണയുമായുള്ള കരാര്‍ 2024 വരെ ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘിപ്പിച്ചിരുന്നു.

പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി യുറുഗ്വായ് താരം അടുത്ത ദിവസങ്ങളില്‍ തന്നെ കൊച്ചിയിലേക്ക് എത്തുമെന്നാണ് സൂചന. കൊച്ചിയില്‍ ഏതാനും ദിവസത്തെ പരിശീലനത്തിന് ശേഷം ടീം യുഎഇയിലേക്ക് പറക്കും.

കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച താരം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക വ്യക്തിത്വമാണ്. ആറുഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം. അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്ലേമേക്കറാണ്.

ABOUT THE AUTHOR

...view details