മലപ്പുറം : സന്തോഷ് ട്രോഫിയില്‍ കിരീടം ചൂടി കേരളം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരില്‍ പശ്ചിമ ബംഗാളിനെ 4-5ന് കീഴടക്കിയാണ് കേരളം വിജയം പിടിച്ചത്. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്‌ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തി.
സന്തോഷ് ട്രോഫി : കേരളത്തിന് സന്തോഷപ്പെരുന്നാള്‍ ; ഏഴാം കിരീടം
കലാശപ്പോരില്‍ പശ്ചിമ ബംഗാളിനെ 4-5ന് കീഴടക്കിയാണ് കേരളം വിജയം പിടിച്ചത്
സന്തോഷ് ട്രോഫി: കേരളത്തിന് സന്തോഷപ്പെരുന്നാള്‍; ഏഴാം കിരീടം
എന്നാല്‍ 116ാം മിനിറ്റില്‍ സഫ്‌നാദിലൂടെ കേരളം ഒപ്പം പിടിച്ചു. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായി രണ്ടാം കിക്കെടുത്ത സജലിന് പിഴച്ചു. താരത്തിന്‍റെ കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. കേരളത്തിന്‍റെ എല്ലാ കിക്കുകളും ലക്ഷ്യം കണ്ടു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ ഏഴാം കിരീടമാണിത്.