പാരിസ്:ഫ്രാന്‍സ് സൂപ്പര്‍താരം കരീം ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീനക്കെതിരെ സ്വന്തം ടീമായ ഫ്രാൻസ് പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് ഫിഫ ബാലന്‍ ഡി ഓർ പുരസ്‌കാര ജേതാവ് കൂടിയായ ബെന്‍സേമ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
'കഠിനാധ്വാനവും തെറ്റുകളുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്'; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കരീം ബെന്‍സേമ
ഫ്രഞ്ച് പടയുടെ മുന്നേറ്റ പോരാളിയും ഫിഫ ബാലന്‍ ഡി ഓർ പുരസ്‌കാര ജേതാവുമായ കരീം ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
'എന്‍റെ കഠിനാധ്വാനവും തെറ്റുകളുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാൻ എന്‍റെ കഥ എഴുതി, നമ്മുടെത് അവസാനിക്കുകയാണ്' എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. അതേസമയം തുടക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ലോകകപ്പ് നിരയിൽ ഇടം കിട്ടിയിരുന്നില്ല. പരിക്ക് ഭേദമായതിന് ശേഷമാകട്ടെ ടീം അദ്ദേഹത്തെ തിരികെ വിളിച്ചതുമില്ല.
2007ല്‍ ഫ്രാന്‍സിനായി അരങ്ങേറിയ ബെന്‍സേമ 97 മത്സരങ്ങളില്‍ നിന്നായി 37 ഗോളുകളാണ് നേടിയിട്ടുള്ളത്. എന്നാല്‍ 35കാരനായ ബെന്‍സേമ റയല്‍ മാഡ്രിഡില്‍ ക്ലബ് കരിയര്‍ തുടരും.