ലണ്ടൻ: സൗഹൃദ മത്സരത്തിൽ സ്വിറ്റ്സർലന്‍റിനെതിരെ ഇംഗ്ലണ്ടിന് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയം. 78-ാം മിനിട്ടിൽ ഹാരി കെയ്‌ൻ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് ഇംഗ്ലണ്ട് ജയമുറപ്പിച്ചത്. ഈ ഗോളോടെ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 49 ഗോളുകളുമായി കൂടുതൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ ഹാരി കെയ്‌ന ബോബി ചാൾട്ടണൊപ്പം രണ്ടാമതെത്തി.
ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലീഷ് ക്യാപ്‌റ്റൻ ഇതിഹാസ താരത്തിനൊപ്പമെത്തിത്. 53 ഗോളുകളുമായി വെയ്ൻ റൂണി മാത്രമാണ് ഇനി കെയ്‌നിന്‍റെ മുന്നിലുള്ളത്.