കേരളം

kerala

ETV Bharat / sports

COPPA ITALIA: സസുവോളോക്കെതിരെ ജയം; യുവന്‍റസ് കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ - യുവന്‍റസ് കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്‍റസിന്‍റെ വിജയം

COPPA ITALIA  Juventus wins to set up coppa italia semi final  COPPA ITALIA 2022  COPPA ITALIA SEMI  യുവന്‍റസ് കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ  സസുവോളോയെ തകർത്ത് യുവന്‍റസ്
COPPA ITALIA: സസുവോളോക്കെതിരെ ജയം; യുവന്‍റസ് കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ

By

Published : Feb 11, 2022, 10:45 AM IST

ടൂറിൻ: കോപ്പ ഇറ്റാലിയയിൽ തകർപ്പൻ ജയത്തോടെ സെമിഫൈനലിലേക്ക് യോഗ്യത നേടി യുവന്‍റസ്. ക്വാർട്ടർ ഫൈനലിൽ സസുവോളോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്‍റസ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ ഫിയറന്‍റീനയാണ് യുവന്‍റസിന്‍റെ എതിരാളികൾ.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുവന്‍റസ് മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ നേടി. സൂപ്പർ താരം ഡിബാലയിലൂടെയായിരുന്നു യുവന്‍റസിന്‍റെ മുന്നേറ്റം. എന്നാൽ 24-ാം മിനിട്ടിൽ ഹാമെദ് ട്രയോരെയിലൂടെ സസുവോളോ തീരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി ഒരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.

ALSO READ:IND VS WI: ഹാട്രിക്ക് വിജയത്തോടെ പരമ്പര തൂത്ത് വാരാൻ ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്

പതിഞ്ഞ താളത്തിലാണ് രണ്ടാം പകുതി ആരംഭിച്ചത്. ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനിട്ടിൽ വ്ലാഹോവിച്ചിലൂടെ യുവന്‍റസ് ലീഡ് നേടി. ഡിബാസയിൽ നിന്ന് കിട്ടിയ പന്ത് മനോഹരമായ ഷോട്ടിലൂടെ ഗോൾ വലയിൽ എത്തുകയായിരുന്നു.

അതേ സമയം മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് സസുവോളോയും കാഴ്‌ചവെച്ചത്. പന്തടക്കത്തിലും പാസിങ്ങിലും യുവന്‍റസിനെക്കാൾ മികച്ച് നിന്നതും സസുവോളോ തന്നെയായിരുന്നു.

ABOUT THE AUTHOR

...view details