ലണ്ടന്‍:ലിവർപൂളിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായും സൗദിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു (Mohamed salah transfer). സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഹാദ് (Al Ittihad) ശ്രമിന്‍റെ ഓഫറില്‍ ഈജിപ്‌ഷ്യന്‍ താരത്തിന് താത്‌പര്യമുണ്ട്. അല്‍ നസ്‌റില്‍ (Al nassr) ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് (cristiano ronaldo) നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് 31-കാരനായ അൽ ഇത്തിഹാദ് ഓഫര്‍ ചെയ്‌തതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ സൗദി അറേബ്യയിലേക്കുള്ള മുഹമ്മദ് സലായുടെ ഭാവി നീക്കത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായി തള്ളിക്കളഞ്ഞിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് (Jurgen Klopp On Mohamed Salah Transfer To Al Ittihad). സലായുമായി ബന്ധപ്പെട്ട് ഒരു ഓഫറും വന്നിട്ടില്ലാണ് യര്‍ഗന്‍ ക്ലോപ്പ് (Jurgen Klopp) പറയുന്നത്.
"ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കൂടുതലായി ഒന്നും തന്നെയില്ല. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ഓഫറും വന്നിട്ടില്ല. മുഹമ്മദ് സലാ ലിവർപൂൾ താരമാണ്", യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ഇനി സലായ്‌ക്കായി എന്തെങ്കിലും ഓഫര്‍ വന്നാല്‍ തന്നെ ലിവര്‍പൂളിന്‍റെ പ്രതികരണം നെഗറ്റീവ് ആയിരിക്കും. താരം ക്ലബിനോട് നൂറ് ശതമാനവും പ്രതിജ്ഞാബദ്ധനാണെന്നും ക്ലോപ്പ് വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടാണ് ക്ലോപ്പിന്‍റെ പ്രതികരണം.
മുഹമ്മദ് സലായുടെ (Mohamed Salah) സൗദി അറേബ്യയിലേക്കുള്ള നീക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. പിന്നീട് പലതവണ വിഷയം ഉയര്‍ന്നതോടെ താരത്തിന്‍റെ ഏജന്‍റ് റാമി അബ്ബാസ് പ്രതികരണവുമായി രംഗത്ത് എത്തി. റിപ്പോര്‍ട്ടുകള്‍ തള്ളിയ റാമി അബ്ബാസ് സലാ റെഡ്‌സിനൊപ്പം തുടരുമെന്നായിരുന്നു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.