കേരളം

kerala

ETV Bharat / sports

കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; പെരേര ഡയസും ടീം വിട്ടു - ഐഎസ്‌എല്‍

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ മുന്നേറ്റ നിരയില്‍ പ്രധാനിയായിരുന്നു ഡയസ്

Jorge Pereyra Diaz left isl club kerala blasters  Jorge Pereyra Diaz  kerala blasters  ജോര്‍ജെ പെരേര ഡയസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു  ജോര്‍ജെ പെരേര ഡയസ്  ISL  ഐഎസ്‌എല്‍  കേരള ബ്ലാസ്‌റ്റേഴ്‌സ്
കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; പെരേര ഡയസും ടീം വിട്ടു

By

Published : Jul 12, 2022, 11:50 AM IST

കൊച്ചി: ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ അര്‍ജന്‍റൈന്‍ സ്‌ട്രൈക്കർ ജോര്‍ജെ പെരേര ഡയസ് ക്ലബ് വിട്ടു. താരത്തിന്‍റെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ക്ലബ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ മുന്നേറ്റ നിരയില്‍ പ്രധാനിയായിരുന്നു ഡയസ്.

മഞ്ഞക്കുപ്പായത്തില്‍ 21 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്‍റൈന്‍ ക്ലബ് അത്‌ലറ്റിക്കോ പ്ലേറ്റെൻസിൽ നിന്നും ഒരു വർഷത്തെ വായ്‌പ അടിസ്ഥാനത്തിലായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിരുന്നത്. ഇത്തവണ ഡയസ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്ലേറ്റെന്‍സില്‍ തന്നെ തുടരാനാണ് ഡയസ് തീരുമാനിച്ചത്.

അതേസമയം ഡയസിന് പകരക്കാരനായി ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്‌തോലോസ് ജിയാനുവിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചിട്ടുണ്ട്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌ സിയില്‍ നിന്നാണ് താരം ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. 2023 വരെയാണ് അപ്പോസ്‌തോലോസുമായി ബ്ലാസ്‌റ്റേഴ്‌സിന് കരാറുള്ളത്. മക്കാര്‍ത്തറിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് താരം നേടിയത്.

also read: മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ യോഗ്യൻ മഗ്വയർ തന്നെ ; അടുത്ത സീസണിലും ക്യാപ്‌റ്റനായി തുടരും

ABOUT THE AUTHOR

...view details