ടോക്കിയോ : കൊവിഡ് സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തരുതെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. നടത്തിപ്പ് പുതിയ കൊവിഡ് വകഭേദത്തിന് കാരണമാകുമെന്നും വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നും ടോക്കിയോ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
ഒളിമ്പിക്സിനായി ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നുള്ള ആളുകൾ രാജ്യത്തെത്തും. ഇതുവഴി പല കൊവിഡ് വകഭേദങ്ങൾ കൂടിക്കലരും.പുതിയത് സൃഷ്ടിക്കപ്പെട്ടേക്കാം. അതിനെ ഒളിമ്പിക്സ് വകഭേദം എന്നാവും ആളുകള്‍ വിളിക്കുക.വർഷങ്ങളോളം ഇതിന്‍റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ രാജ്യം കേള്‍ക്കേണ്ടി വരുമെന്നും സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു.