പനജി:ടോപ്പ് ഫോറിൽ സ്ഥാനമുറപ്പാക്കാനായി ജംഷഡ്‌പൂർ എഫ്‌സി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ വൈകുന്നേരം 7.30 നാണ് മത്സരം. ജംഷഡ്‌പൂർ തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച് മികച്ച ഫോമിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ തകർപ്പൻ ജയത്തോടെ അവർ ഇപ്പോൾ 14 മത്സരങ്ങളിൽ നിന്നായി 25 പോയിന്‍റോടെ ലീഗിൽ നാലാം സ്ഥാനത്താണ്.
ISL: ടോപ്പ് ഫോറിൽ സ്ഥാനമുറപ്പിക്കാൻ ജംഷഡ്‌പൂർ എഫ്‌സി മുംബൈ സിറ്റിയെ നേരിടും - Jamshedpur Fc take Mumbai City
ജംഷഡ്‌പൂർ എഫ്‌സി തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ചു മികച്ച ഫോമിലാണ്.
ISL: ടോപ്പ് ഫോറിൽ സ്ഥാനമുറപ്പിക്കാൻ ജംഷഡ്‌പൂർ മുംബൈ സിറ്റിയെ നേരിടും
മുംബൈ സിറ്റി ഏഴ് മത്സരങ്ങളിൽ വിജയമില്ലാതെ ഒടുവിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ജയം നേടിയിരുന്നു. തുടർന്ന് ഒഡീഷക്കെതിരായ വിജയം അവരുടെ ടോപ്പ് ഫോർ പ്രതീക്ഷ തിരികെ കൊണ്ടുവന്നു. 15 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്.
ALSO READ:ഐഎസ്‌എല്‍ : ചെന്നൈയിനും ഒഡിഷയും സമനിലയില്‍ പിരിഞ്ഞു