കേരളം

kerala

ETV Bharat / sports

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനെ വുകോമനോവിച്ച് കളി പഠിപ്പിക്കും, ദീർഘകാല കരാർ നൽകുന്നതും പരിഗണനയിൽ - വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് തുടരും

44 വയസുകാരനായ സെർബിയൻ പരിശീലകന് കീഴിൽ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്ത് മത്സരങ്ങൾ അപരാജിതരായി ലീഗിൽ പൂർത്തിയാക്കിയിരുന്നു.

kerala blasters news  isl updates  Vukomanovic set to continue for the next season as well.  വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് തുടരും  Long-term contract is also under consideration
അടുത്ത സീസണിലും വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് തുടരും, ദീർഘകാല കരാർ നൽകുന്നതും പരിഗണനയിൽ

By

Published : Feb 9, 2022, 7:17 PM IST

പനജി: ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മികച്ച പ്രകടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ കോച്ച് ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിലും ക്ലബിനൊപ്പം തുടരും. ഒരു വർഷത്തെ കരാറിലാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. എന്നാൽ ടീമിന്‍റെ മികച്ച പ്രകടനം പരിഗണിച്ച് അടുത്ത സീസണിലും അദ്ദേഹത്തെ നിലനിർത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ അറിയിച്ചു.

'കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിലും തുടരും. അദ്ദേഹത്തിന്‍റെ കരാറിൽ ടീമിന്‍റെ പ്രകടനം അടിസ്ഥാനമാക്കി ചില ഉടമ്പടികളുണ്ട്. അതിൽ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായും കരാർ പുതുക്കും'. മറ്റുള്ള ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ ഒഴിവാക്കാൻ സെർബിയൻ പരിശീലകനുമായി ദീർഘകാല കരാർ ഒപ്പിടാനും നീക്കമുണ്ടെന്നും അവർ പറഞ്ഞു.

44 വയസുകാരനായ സെർബിയൻ പരിശീലകന് കീഴിൽ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്തു മത്സരങ്ങൾ അപരാജിതരായി ലീഗിൽ പൂർത്തിയാക്കിയിരുന്നു. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയെക്കാൾ രണ്ടു മത്സരം കുറവു കളിച്ച് മൂന്നു പോയിന്‍റ് മാത്രം പിന്നിലാണ്.

നിലവിലെ ഫോം തുടർന്നാൽ പോയിന്‍റ് ടേബിളിൽ ഒന്നാമതാവാൻ ബ്ലാസ്റ്റേഴ്‌സിനാവും. ഇന്നത്തെ മത്സരത്തിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ജംഷഡ്‌പൂരിനെ നേരിടാനിരിക്കെ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ അടുത്ത സീസണിലും തുടരുമെന്ന സൂചനകൾ വുകോമനോവിച്ച് തന്നെ നൽകിയിരുന്നു.

ALSO READ:COPPA ITALIA: റോമക്കെതിരെ തകർപ്പൻ ജയം; ഇന്‍റർ മിലാൻ കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ

For All Latest Updates

ABOUT THE AUTHOR

...view details