ന്യൂഡല്‍ഹി : അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ നേട്ടം കൊയ്‌ത് ഇന്ത്യന്‍ താരങ്ങള്‍. വനിത റാങ്കിങ്ങില്‍ മണിക ബത്ര കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങിലെത്തി. പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 38-ാം സ്ഥാനത്തെത്തി.
സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്കാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങുള്ളത് പുരുഷ താരം ജി.സത്തിയനാണ്. പുതിയ റാങ്കിങ്ങില്‍ 34ാം സ്ഥാനത്താണ് സത്തിയനുള്ളത്. വെറ്ററൻ താരങ്ങളായ അചന്ത, ശരത് കമാല്‍ എന്നിവര്‍ 37-ാം സ്ഥാനത്തെത്തി. പുരുഷ റാങ്കിങ്ങില്‍ ആദ്യ 100ൽ ഇടം നേടിയ രണ്ട് പുരുഷ താരങ്ങൾ ശരത്തും സത്തിയനും മാത്രമാണ്.
എന്നാല്‍ വനിതകളുടെ പട്ടികയില്‍ മണികയെ കൂടാതെ അര്‍ച്ചന കാമത്ത്, ശ്രീജ അകുല, റീത് ടെന്നിസണ്‍ എന്നിവരും ആദ്യ നൂറിലെത്തി. 92-ാം റാങ്കിൽ നിന്ന് ഉയര്‍ന്ന അർച്ചന കാമത്ത് 66-ാം സ്ഥാനത്താണ്. ശ്രീജ അകുല 107-ാം സ്ഥാനത്തുനിന്ന് 39 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 68ാമതെത്തി. 197 സ്ഥാനങ്ങള്‍ കുതിച്ച് 97ാം റാങ്കിലാണ് റീത് ടെന്നിസണ്‍ എത്തിയത്.