ന്യൂഡല്‍ഹി : അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ വനിതാ ഡബിൾസ് ജോഡി ആദ്യ അഞ്ചിലെത്തി. മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യമാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ജോഡി നാലാം സ്ഥാനത്താണ് എത്തിയത്.
കഴിഞ്ഞ ആഴ്‌ച ദോഹയില്‍ നടന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്‍ററില്‍ സെമി ഫൈനലിലെത്താന്‍ ഇന്ത്യന്‍ സഖ്യത്തിനായിരുന്നു. സെമിയില്‍ ചൈനീസ് തായ്പേയി താരങ്ങളോടാണ് മണിക-അര്‍ച്ചന സഖ്യം കീഴടങ്ങിയത്. എന്നാല്‍ അവസാന നാല് മത്സരങ്ങളിലും വെങ്കല മെഡൽ നേടാൻ ഇന്ത്യന്‍ ജോഡിക്കായിരുന്നു.