ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് പത്മ വിഭൂഷണ്‍ മേരി കോം. ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ഭാരതരത്ന നേടാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ ബോക്‌സര്‍ അഭിപ്രായപ്പെട്ടു. ഭാരത രത്ന നേടുക എന്നതാണ് എന്‍റെ സ്വപ്‌നം. പത്മ വിഭൂഷണ്‍ ലഭിച്ചത് സ്വപ്‌നത്തിലേക്കെത്താനുള്ള എന്‍റെ പരിശ്രമത്തിന് പ്രചോദനം നല്‍കുന്നുവെന്നും 2012 ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് പറഞ്ഞു.
ലക്ഷ്യം ഭാരതരത്‌നയെന്ന് പത്മ വിഭൂഷണ്‍ മേരി കോം - പത്‌മ വിഭൂഷന്‍
ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ഭാരതരത്ന നേടാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ ബോക്‌സര്‍ മേരി കോം
"ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഭാരതരത്‌ന നേടിയ ഏക കായിക താരം. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ കായിക താരവും, ആദ്യ സ്ത്രീ കായികതാരവും ഞാനാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ആ നേട്ടത്തിലേക്കെത്താനുള്ള എന്‍റെ ശ്രമത്തിന് സച്ചിനാണ് പ്രചോദനമാകുന്നത്" - മേരി കോം പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുകയെന്നതാണ് തന്‍റെ ആദ്യ ലക്ഷ്യമെന്നും മേരി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, എല്ലാ നന്ദിയും ദൈവത്തിനുള്ളതാണെന്നം മേരി കോം പറഞ്ഞു. ഒരു ഇന്ത്യക്കാരി എന്നതില്‍ അഭിമാനിക്കുന്നു. രാജ്യത്തിന് അഭിമാനകരമായ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും മേരി കോം പറഞ്ഞു.