ജംഷഡ്‌പൂര്‍ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്‌പൂര്‍ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് സ്ഥാനമൊഴിയുന്നതെന്ന് രണ്ട് സീസണുകളില്‍ ജംഷഡ്‌പൂരിനെ പരിശീലിപ്പിച്ച കോയ്ല്‍ പ്രതികരിച്ചു. സ്‌കോട്‌ലന്‍ഡുകാരനായ കോയ്‌ലിന് കീഴിലിറങ്ങിയ ജംഷഡ്‌പൂര്‍ ആദ്യ സീസണില്‍ ആറാം സ്ഥാനത്തെത്തിയപ്പോള്‍, ഈ സീസണില്‍ ഷീല്‍ഡ് ജേതാക്കളായിരുന്നു.
ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ടീം ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റാണ് പുറത്തായത്. ക്ലബ് വിടുന്നതിലും ആരാധകരെ നേരിട്ട് കാണാന്‍ കഴിയാത്തതിലും സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജംഷഡ്‌പൂരിനൊപ്പം സുന്ദരമായ രണ്ട് വര്‍ഷങ്ങള്‍ ചെലവഴിക്കാനായി.