കേരളം

kerala

ETV Bharat / sports

ഐഎസ്എല്‍ : ഒഡിഷ എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് സമനിലപ്പൂട്ട് - ഒഡിഷ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍

ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്

ISL  Odisha FC vs ATK Mohun Bagan  ഒഡിഷ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍  ഐഎസ്എല്‍
ഐഎസ്എല്‍: ഒഡിഷ എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് സമനിലപ്പൂട്ട്

By

Published : Feb 24, 2022, 10:20 PM IST

പനാജി : ഐഎസ്എല്ലില്‍ വ്യാഴാഴ്‌ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് സമനിലപ്പൂട്ട്. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.

മത്സരം സമനിലയിലായതോടെ ഒഡിഷയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍, എടികെ ഇനിയും കാത്തിരിക്കണം. കളി തുടങ്ങി 10 മിനിട്ടുകള്‍ക്കകം ഇരു സംഘവും ഗോള്‍ കണ്ടെത്തിയെങ്കിലും തുടര്‍ന്ന് ലക്ഷ്യം കാണാനായില്ല.

അഞ്ചാം മിനിറ്റില്‍ തന്നെ റെഡീം തലാങിലൂടെ ഒഡിഷയ്‌ക്ക് മുന്നിലെത്താനായിരുന്നു. എന്നാല്‍ എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എടികെയെ സമനിലയില്‍ പിടിച്ചു. ഹ്യൂഗോ ബോമസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ജോണി കൗക്കോയാണ് ലക്ഷ്യത്തിലെത്തിച്ചത്.

മത്സരത്തിന്‍റെ 22ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കാനാവാത്തത് ഒഡിഷക്ക് തിരിച്ചടിയായി. അരിദായി സുവാരസിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ കിക്കെടുത്ത ജാവിയര്‍ ഹെര്‍ണാണ്ടസിന് പിഴച്ചു. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട റോയ് കൃഷ്ണ ചുവപ്പുകാര്‍ഡ് നേടി പുറത്തായത് തിരിച്ചടിക്കാനുള്ള എടികെയുടെ ശ്രമങ്ങള്‍ അവസാനിപ്പിച്ചു.

also read:അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് ; രോഹിത് ശര്‍മയ്‌ക്ക് പുതിയ നേട്ടം

17 മത്സരങ്ങളില്‍ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് എടികെ. എട്ട് വിജയങ്ങളും ഏഴ്‌ സമനിലയും രണ്ട് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. 19 മത്സരങ്ങളില്‍ 23 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ഒഡിഷ.

ABOUT THE AUTHOR

...view details