കേരളം

kerala

ETV Bharat / sports

ഫുട്ബോളിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല ; എല്ലാവർക്കും ആശങ്കയുണ്ട് : ഇവാൻ വുകോമാനോവിച്ച് - കൊവിഡ് സാഹചര്യത്തില്‍ ആശങ്കയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

"ഐഎസ്എൽ സംഘാടകരില്‍ എനിക്ക് വിശ്വാസമുണ്ട്. കാര്യങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. പക്ഷേ തീർച്ചയായും അത് എളുപ്പമല്ല"

ISL  Ivan Vukomanovic on ISL covid  ഐഎസ്‌എല്‍ കൊവിഡ്  കൊവിഡ് സാഹചര്യത്തില്‍ ആശങ്കയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്  ഇവാൻ വുകോമാനോവിച്ച്
ഫുട്ബോളിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല; എല്ലാവർക്കും ആശങ്കയുണ്ട്: ഇവാൻ വുകോമാനോവിച്ച്

By

Published : Jan 16, 2022, 2:24 PM IST

പനാജി : ഐഎസ്‌എല്ലിലെ കൊവിഡ് പ്രതിസന്ധിയില്‍ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച്. കൊവിഡിനെക്കുറിച്ച് എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നും ആരും തന്നെ ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും വുകോമാനോവിച്ച് പറഞ്ഞു.

"ഞങ്ങളുടെ ക്ലബ് മാത്രമല്ല, ഞാന്‍ മനസിലാക്കിയടത്തോളം ഐഎസ്‌എല്ലില്‍ ഒമ്പതോളം ക്ലബുകള്‍ ലോക്ക് ഡൗണിലാണ്. ഞങ്ങൾക്ക് ഇവിടെ കുടുംബങ്ങളുണ്ട്. അതിനാൽ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഐഎസ്എൽ സംഘാടകരില്‍ എനിക്ക് വിശ്വാസമുണ്ട്. കാര്യങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. പക്ഷേ തീർച്ചയായും അത് എളുപ്പമല്ല." വുകോമാനോവിച്ച് പറഞ്ഞു.

മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു വുകോമാനോവിച്ച് ഇക്കാര്യം പറഞ്ഞത്. മത്സരം മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

"ഞങ്ങൾ കളിക്കുന്നത് തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് ലോകമെമ്പാടുമുള്ള സാഹചര്യമാണ്. എനിക്ക് ഐ‌എസ്‌എല്‍ സംഘാടകരില്‍ എനിക്ക് വിശ്വാസമുണ്ട്. അവർ എല്ലാം ശരിയാക്കും. ഫുട്ബോൾ കളിക്കാരെ സംബന്ധിച്ച് ഇത്തരം സാഹചര്യങ്ങള്‍ അത്ര എളുപ്പമല്ല." അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details