വാസ്‌കോട്‌ഗാമ : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) സീസണിലെ പത്താം മത്സരത്തിലും വിജയം കാണാതെ ഈസ്റ്റ് ബംഗാൾ. ഇന്നലെ നടന്ന മുംബൈ സിറ്റി ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ കലാശിച്ചു. ഇരുവരും മത്സരത്തിൽ ഗോൾ രഹിത സമനില പാലിച്ചു.
മത്സരത്തിലുടനീളം മുംബൈക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഈസ്റ്റ് ബംഗാളിന്‍റെ ശക്തമായ പ്രതിരോധം തകർത്ത് ഗോൾ നേടാൻ നിലവിലെ ചാമ്പ്യൻമാർക്ക് ആയില്ല. ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയുടെ തകർപ്പൻ സേവുകളാണ് ഈസ്റ്റ് ബംഗാളിന് തുണയായത്.