ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരുടെ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ തകർത്ത് മുംബൈ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റിയുടെ വിജയം. 85-ാം മിനിട്ടിൽ വിക്രം പ്രതാപ് സിങ്ങാണ് മുംബൈ സിറ്റിയുടെ വിജയഗോൾ സ്വന്തമാക്കിയത്.
മത്സരത്തിൽ ആധിപത്യം മുംബൈക്കായിരുന്നു. മത്സരത്തിലുടനീളം ഒറ്റ തവണപോലും ചെന്നൈയിന് ടാർഗറ്റിലേക്ക് ഷോട്ട് ഉതിർക്കാൻ സാധിച്ചിരുന്നില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരം അവസാനിക്കാൻ നാല് മിനിട്ട് മാത്രം ബാക്കിനിൽക്കെയാണ് മുംബൈയുടെ വിജയഗോൾ പിറന്നത്.