പനാജി:ഐഎസ്എല്ലിലെ ജീവന്‍ മരണപ്പോരാട്ടത്തില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ച് കരയറിയത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കേക്ക് കയറിയ ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. മുംബൈ അഞ്ചാമതെത്തി.
ബ്ലാസ്‌റ്റേഴ്‌സിനായി ആല്‍വാരോ വാസ്ക്വസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ലക്ഷ്യം കണ്ടു. ഡിഗോ മൗറീഷ്യോയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതാദ്യമാണ് ഒരു സീസണിലെ രണ്ട് മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ തോല്‍പ്പിക്കുന്നത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് ഇരു സംഘവും ആക്രമിച്ച് കളിച്ചിരുന്നു. എന്നാല്‍ 19ാം മിനിട്ടില്‍ ഒരു വണ്ടര്‍ ഗോളിലൂടെ സഹല്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. നാല് ഡിഫന്‍ഡര്‍മാരെ കീഴടക്കിയുള്ള സഹലിന്‍റെ തകര്‍പ്പന്‍ ഷോട്ട് വല കുലുക്കുകയായിരുന്നു. ഇത് നോക്കി നില്‍ക്കാതെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിന് കഴിഞ്ഞൊള്ളു.