കേരളം

kerala

ETV Bharat / sports

ISL: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്; പൊരുതാനുറച്ച് ജംഷദ്‌പൂർ - KERALA BLASTERS VS JAMSHEDPUR FC

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്താം.

ISL 2022  ISL update  ISL point table  ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്  ഇന്ത്യൻ സൂപ്പർ ലീഗ് 2022  കേരള ബ്ലാസ്റ്റേഴ്‌സ് vs ജംഷദ്‌പൂർ എഫ്‌സി  ഐഎസ്എൽ 2022  KERALA BLASTERS VS JAMSHEDPUR FC  ISL PREVIEW
ISL: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്; പൊരുതാനുറച്ച് ജംഷദ്‌പൂർ

By

Published : Feb 10, 2022, 9:44 AM IST

ബംബോലി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷദ്‌പൂർ എഫ്‌സിയെ നേരിടും. വിജയത്തോടെ പോയിന്‍റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും ഇന്ന് പന്ത് തട്ടുന്നത്. ബംബോലിയിൽ രാത്രി 7.30 നാണ് മത്സരം.

ആദ്യ പാദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഒരു ഗോൾ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. നിലവിൽ 13 മത്സരങ്ങളിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ജംഷദ്‌പൂർ. ഇന്ന് വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്താൻ സാധിക്കും. ജംഷദ്‌പൂരിന് ജയിക്കാനായാൽ രണ്ടാം സ്ഥാനത്തേക്കെത്താം.

ALSO READ:FIFA World Cup Qatar 2022| പ്രാഥമിക ടിക്കറ്റ് വിൽപ്പനയിൽ ഒന്നരക്കോടിയിലധികം അപേക്ഷകൾ

അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ കരുത്ത്. കൂടാതെ എതിരാളികളുടെ കരുത്തും ദൗർബല്യവും മനസിലാക്കിയുള്ള വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. മറുവശത്ത് മലയാളി ഗോൾ കീപ്പർ ടിപി രഹനേഷാവും ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ വെല്ലുവിളി ഉയർത്തുക.

ABOUT THE AUTHOR

...view details