എറണാകുളം:ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒൻപതാം സീസണിന്‍റെ ഉദ്‌ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ പോരാട്ടത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ ആദ്യ പകുതിയിൽ ഗോൾ മാത്രം പിറന്നില്ല. പാസുകളിലും ഷോർട്ട് ഓണ്‍ ടാർഗറ്റിലും ഈസ്റ്റ് ബംഗാളിനെക്കാൾ വളരെ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇരുടീമുകൾക്കും മൂന്ന് കോർണറുകൾ വീതം ലഭിച്ചെങ്കിലും അവയും ഗോളാക്കി മാറ്റാനായില്ല.
ISL 2022-23| ഇഞ്ചോടിഞ്ച് പോരാട്ടം; കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ - KERALA BLASTERS VS EAST BENGAL FIRST HALF
പാസുകളിലും ഷോർട്ട് ഓണ്‍ ടാർഗറ്റിലും ഈസ്റ്റ് ബംഗാളിനെക്കാൾ വളരെ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്
![ISL 2022-23| ഇഞ്ചോടിഞ്ച് പോരാട്ടം; കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ ISL 2022 ഇന്ത്യൻ സൂപ്പർ ലീഗ് INDIAN SUPER LEAGUE കേരള ബ്ലാസ്റ്റേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ പോരാട്ടം ISL KERALA BLASTERS KERALA BLASTERS VS EAST BENGAL ഗോൾ പിറക്കാതെ ആദ്യ പകുതി KERALA BLASTERS VS EAST BENGAL FIRST HALF](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16580530-thumbnail-3x2-isl.jpg)
നാലാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ കോര്‍ണര്‍ ലഭിച്ചിരുന്നു. ലൂണയുടെ മികച്ച ഡെലിവറി ബാക്ക് ബോക്‌സില്‍ ലെസ്കോവിചിനെ കണ്ടെത്തി എങ്കിലും അദ്ദേഹത്തിന്‍റെ ഹെഡര്‍ ടാര്‍ഗറ്റില്‍ എത്തിയില്ല. ഏഴാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ഗോള്‍ ശ്രമം വന്നു. അലെക്‌സ് ലിമയുടെ ഇടം കാലന്‍ ഷോട്ട് ഗില്‍ തട്ടിയകറ്റി അപകടത്തിൽ നിന്ന് ഒഴിവാക്കി.
ഒൻപതാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇടക്ക് താരങ്ങൾ തമ്മിൽ ചെറിയ തോതിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും റഫറിയുടേയും ക്യാപ്‌റ്റൻമാരുടേയും അവസരോചിതമായ ഇടപെടൽ വലിയ പ്രശ്‌നങ്ങൾ ഒഴിവാക്കി.