ഗോവ:പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കാനായി കേര ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മൽസരം. ഉദ്ഘാടന മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയോട് പരാജയപ്പെട്ടിരുന്നു.
അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയെങ്കിലും, ടീമിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാൽ തന്നെ, എടികെ മോഹൻ ബഗാനെ തോല്‍പിക്കാന്‍ ശക്തമായ നിരയെ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇറക്കേണ്ടി വരും. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന ഹർമൻജോത് ഖബ്ര, മാർകോ ലെസ്‌കോവിച്ച് എന്നിവർ മോഹൻ ബഗാനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പരിക്കില്‍ നിന്ന് മോചിതനായ കെ.പി രാഹുലിനെ ഒരുപക്ഷെ എ.ടി.കെക്കെതിരെയുള്ള മത്സരത്തില്‍ മൈതനത്ത് പ്രതീക്ഷിക്കാം.