പനജി : ഐ എസ് എല്ലിൽ ഈ സീസണിലെ എല്ലാ നിരാശയും ചെന്നൈയിന് മേൽ തീർത്തിരിക്കുകയാണ് എഫ് സി ഗോവ. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹാട്രിക്ക് ഗോളുകളുമായി ഓർടിസാണ് ഗോവൻ പടയെ മുന്നിൽ നിന്ന് നയിച്ചത്.
ആദ്യ 45 മിനുട്ടിൽ തന്നെ എഫ് സി ഗോവ എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആറാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ഡോഹ്ലിങ് കൊടുത്ത ഒരു ക്രോസ് ഒരു വോളിലൂടെ വലയിൽ എത്തിച്ച് ചോട്ടെ ആണ് ഗോവയുടെ ഗോളടി ആരംഭിച്ചത്. 20-ാം മിനിട്ടിലും 41-ാം മിനിട്ടിൽ ഓർടിസ് വല കുലുക്കിയതോടെ ഗോവ 3-0 ന് മുന്നിൽ എത്തി.