പനജി: ഐഎസ്എല്ലിലെ കന്നി ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി. അവസാന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയാണ് ജംഷഡ്‌പൂരിന്‍റെ നേട്ടം.
20 മത്സരങ്ങളില്‍ 43 പോയിന്‍റോടെയാണ് സംഘം ലീഗ് തലപ്പത്തെത്തിയത്. 13 ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമാണ് ജംഷഡ്‌പൂരിന്‍റെ പട്ടികയിലുള്ളത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത നേടാനും സംഘത്തിനായി.
മത്സരത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 56ാം മിനിറ്റില്‍ യുവതാരം റിത്വിക് ദാസാണ് ജംഷഡ്‌പൂരിന്‍റെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്‌പൂരിന് സ്വന്തമായി.
ലീഗിലെ നാലാം സ്ഥാനക്കായര കേരള ബ്ലാസ്‌റ്റേഴ്‌സാണ് സെമിയല്‍ ജംഷഡ്‌പൂരിന്‍റെ എതിരാളി. അതേസമയം പരാജമറിയാത്ത 15 മത്സരങ്ങള്‍ക്ക് ശേഷം എടികെയുടെ ആദ്യ തോല്‍വിയാണിത്. 37 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് എടികെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. 38 പോയിന്‍റുള്ള ഹൈദരാബാദാണ് രണ്ടാമത്.