കേരളം

kerala

ETV Bharat / sports

ISL: പ്ലേ ഓഫിലേക്കടുത്ത് ജംഷദ്‌പൂർ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകർപ്പൻ ജയം - ഐഎസ്എൽ 2022

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷദ്‌പൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കിയത്

ISL 2022  Jamshedpur fc beat North East United  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ജംഷദ്‌പൂർ  ISL News  ISL update  ISL score  ഇന്ത്യൻ സൂപ്പർ ലീഗ്  ഇന്ത്യൻ സൂപ്പർ ലീഗ് വാർത്തകൾ  ഐഎസ്എൽ 2022  ജംഷദ്‌പൂരിന് വിജയം
ISL: പ്ലേ ഓഫിലേക്കടുത്ത് ജംഷദ്‌പൂർ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകർപ്പൻ ജയം

By

Published : Feb 25, 2022, 10:47 PM IST

ബംബോലി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ജംഷദ്‌പൂർ എഫ്.സി. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജംഷദ്‌പൂരിന്‍റെ വിജയം. ജയത്തോടെ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ജംഷദ്‌പൂർ പ്ലേ ഓഫ് സാധ്യതകൾ സജ്ജീവമാക്കി.

മന്ദഗതിയിൽ തുടങ്ങിയ മത്സരത്തിൽ 35-ാം മിനിട്ടിൽ സെമിൻലെൻ ഡങ്കൽ ആണ് ജംഷദ്‌പൂരിനായി ആദ്യ ഗോൾ നേടിയത്. ഇതോടെ ഒരു ഗോൾ ലീഡുമായി ജംഷദ്‌പൂർ ആദ്യപകുതി അവസാനിപ്പിച്ചു. പിന്നാലെ രണ്ടാം പകുതിയിൽ 59-ാം മിനിട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിലൂടെ ജംഷദ്‌പൂർ ലീഡുയർത്തി.

രണ്ട് ഗോൾ വീണതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉണർന്നുകളിക്കാൻ തുടങ്ങി. ഇതിന്‍റെ ഫലമായി 66-ാം മിനിട്ടിൽ ലാൻഡൻമാവിയ റാർട്ടെയിലൂടെ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 68-ാം മിനിട്ടിൽ മാഴ്‌സലോ പെരേരയിലൂടെ രണ്ടാം ഗോളും നേടി നോർത്ത് ഈസ്റ്റ് ജംഷദ്‌പൂരിനെ ഞെട്ടിച്ചു.

ALSO READ:Champions League final: റഷ്യ - യുക്രൈൻ സംഘർഷം; യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി ഫ്രാൻസിലേക്ക് മാറ്റി

ഇതോടെ 2-2 ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ജോർദ്ദാൻ മുറേയിലൂടെ ജംഷദ്‌പൂർ വിജയഗോൾ സ്വന്തമാക്കി. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റ് സ്വന്തമാക്കാൻ ജംഷദ്‌പൂരിനായി. 19 മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് പട്ടികയിൽ 10-ാം സ്ഥാനത്താണ്.

For All Latest Updates

ABOUT THE AUTHOR

...view details