കേരളം

kerala

ETV Bharat / sports

ISL | കരുത്തരുടെ പോരില്‍ മുംബൈയെ വീഴ്ത്തി ജംഷഡ്‌പൂര്‍ മൂന്നാമത്

മൂന്ന് പെനാല്‍റ്റി കിക്കുകള്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയെ ജംഷഡ്‌പൂര്‍ വീഴ്‌ത്തിയത്

By

Published : Feb 17, 2022, 10:45 PM IST

Jamshedpur FC beat Mumbai City  ISL  Jamshedpur FC vs Mumbai City  ഐഎസ്‌എല്‍  മുംബൈ സിറ്റി എഫ്‌സി-ജംഷഡ്‌പൂര്‍ എഫ്‌സി
ISL: കരുത്തരുടെ പോരില്‍ മുംബൈയെ വീഴ്ത്തി ജംഷഡ്‌പൂര്‍ മൂന്നാമത്

പനാജി : ഐഎസ്‌എല്ലില്‍ വ്യാഴാഴ്‌ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് ജയം. മൂന്ന് പെനാല്‍റ്റി കിക്കുകള്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയെ ജംഷഡ്‌പൂര്‍ വീഴ്‌ത്തിയത്. ജംഷഡ്‌പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചു.

മത്സരത്തിന്‍റെ ഒമ്പതാം മിനിട്ടില്‍ തന്നെ ഗ്രെഗ് സ്റ്റുവര്‍ട്ടിലൂടെ മുന്നിലെത്താന്‍ ജംഷഡ്‌പൂരിനായിരുന്നു. തുടര്‍ന്ന് 30ാം മിനിട്ടില്‍ റിത്വിക് ദാസും ലക്ഷ്യം കണ്ടതോടെ സംഘം ലീഡുയര്‍ത്തി.

എന്നാല്‍ രണ്ടാം പകുതിയുടെ 57ാം മിനിട്ടില്‍ രാഹുല്‍ ബെക്കെയും 86ാം മിനിട്ടില്‍ ഡിയാഗോ മൗറിഷ്യയോയും (പെനാല്‍റ്റി) ഗോള്‍ നേടിയതോടെ ഒപ്പം പിടിക്കാന്‍ മുംബൈയ്‌ക്കായി.തുടര്‍ന്ന് 94ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് മത്സരം ജംഷഡ്‌പൂരിനൊപ്പം നിര്‍ത്തി.

also read: രഞ്ജി ട്രോഫി : മേഘാലയക്കെതിരെ കേരളത്തിന് ലീഡ് ; രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി

അതേസമയം 69ാം മിനിട്ടില്‍ മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നെങ്കിലും മലയാളി ഗോള്‍ കീപ്പര്‍ ടിപി രഹ്നേഷ് ജംഷഡ്‌പൂരിന്‍റെ രക്ഷകനായി. മൗര്‍ത്തോദോ ഫാളിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് മുംബൈക്ക് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ഇഗോര്‍ അംഗൂളോയുടെ കിക്ക് രക്ഷപ്പെടുത്തിയ രഹ്നേഷ് റീബൗണ്ട് കിക്കും തടഞ്ഞിട്ടു.

വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് മൂന്നാമതെത്താനും ജംഷഡ്‌പൂരിനായി. 15 മത്സരങ്ങളില്‍ 28 പോയിന്‍റാണ് ജംഷഡ്‌പൂരിനുള്ളത്. 16 മത്സരങ്ങളില്‍ 25 പോയിന്‍റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details