ഗോവ: ഐ.എസ്.എല്ലിൽ ഗോൾ വേട്ടയിൽ റെക്കോർഡിട്ട് ഹൈദരാബാദ് എഫ്‌സിയുടെ ബര്‍ത്തലോമ്യു ഒഗ്ബെച്ചെ. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എഫ്‌സി ഗോവക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. 51 ഗോളുകളുമായി ബര്‍തൊലോമ്യു ഒഗ്ബെച്ചെ ബെംഗളൂരുവിന്‍റെ സുനില്‍ ഛേത്രിയെ മറികടന്നാണ് ഐഎസ്എല്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
മത്സരത്തിൽ എഫ്‌സി ഗോവക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയത്തോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്നലത്തെ ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെതിരായ സമനിലയോടെ എടികെ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.