ബാംബോലിം : ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യപാദ മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. ഗോവയിലെ ജിഎംസി സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം. പരിക്കുമാറി എത്തുന്ന ബർത്തലോമിയോ ഒഗ്ബചെ ഹൈദരാബാദിനായി കളത്തിലിറങ്ങും.
ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായാണ് ഹൈദരാബാദ് സെമിയിലെത്തിയതെങ്കിൽ മൂന്നാം സ്ഥാനത്തോടെയാണ് എടികെ അവസാന നാലിലെത്തിയത്.
20 കളിയിൽ 43 ഗോളുകളാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ഇതിൽ പതിനേഴും സ്വന്തം പേരിനൊപ്പം കുറിച്ച ബാർത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും എടികെയുടെ ഏറ്റവും വലിയ വെല്ലുവിളി. പരിക്കേറ്റ് അവസാന രണ്ട് കളിയിൽ പുറത്തിരുന്ന ഒഗ്ബചേ തിരിച്ചെത്തുന്നത് ഹൈദരാബാദിന് ആശ്വാസമാവും.